
കൊച്ചി: ആർജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും നടിയും സംരംഭകയുമായ ആര്യയും വിവാഹിതരായി.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നവവധുവായി അണിഞ്ഞൊരുങ്ങിയ ആര്യയെ മകള്‍ ഖുഷി എന്ന് വിളിക്കുന്ന റോയയാണ് കതിർമണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. ക്രിസ്‌ത്യൻ രീതിയിലും ചടങ്ങ് ഉണ്ടാകുമെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിങ്ങത്തില്‍ വിവാഹം ഉണ്ടാകുമെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
ഉറ്റസുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
വിവാഹ ചിത്രങ്ങള്‍ ആര്യ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യയുടെ മുൻ നാത്തൂനും നടിയുമായ അർച്ചന സുശീലൻ അടക്കമുള്ളവർ ആശംസകളറിയിച്ചുകൊണ്ട് കമന്റ് ചെയ്‌തിട്ടുണ്ട്.