വിവാഹവാർത്തയ്ക്ക് പിന്നാലെ മേയർ ആര്യയ്‌ക്ക് നേരെ സൈബർ ആക്രമണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ അഭിനന്ദനങ്ങളുമായി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. പിന്നാലെ പുതിയൊരു വിവാദത്തിനും തുടക്കമായി.
സംഘപരിവാർ അനുകൂല പേജുകളിൽ നിന്നടക്കം രൂക്ഷമായ സൈബർ ആക്രമണമാണ് മേയർ ആര്യ നേരിട്ടുകൊണ്ടിരിക്കുന്നത്. കോളേജ് ജീവിതവും സൗഹൃദങ്ങളും ചേർത്ത് വെച്ചാണ് ചിലരുടെ നിരീക്ഷണങ്ങളും ആക്ഷേപ ട്രോളുകളും സ്‌ത്രീകളെ ഉന്നമിട്ടുള്ള ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ഫേസ്‌ബുക്കിലൂടെ തന്നെ പ്രതിഷേധം അറിയിച്ച് സാംസ്‌കാരിക നേതാക്കളും രംഗത്തുണ്ട്.
ബാലസംഘം, എസ്‌എഫ്‌ഐ പ്രവർത്തനകാലത്തെ അടുപ്പമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ഇരുവരും നേരത്തെ വ്യക്‌തമാക്കിയിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കന്നിയങ്കത്തിൽ ധർമജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിൻ നിയമസഭയിൽ എത്തിയത്. ബാലസംഘം പ്രസിഡണ്ടായിരുന്ന ആര്യ രാജേന്ദ്രൻ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥി ആയിരിക്കെയാണ് 21ആം വയസിൽ മേയറായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group