മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടേയും വിവാഹ തീയതി നിശ്ചയിച്ചു; വിവാഹം സെപ്റ്റംബർ നാലിന് എ.കെ.ജി ഹാളിൽ വച്ച്

മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടേയും വിവാഹ തീയതി നിശ്ചയിച്ചു; വിവാഹം സെപ്റ്റംബർ നാലിന് എ.കെ.ജി ഹാളിൽ വച്ച്

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ്റെയും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻദേവിൻ്റെയും വിവാഹ തീയതി നിശ്ചയിച്ചു.

സെപ്റ്റംബർ നാലിന്
തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11നാണ് വിവാഹം നടക്കുക. മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരവും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് വിദ്യാർത്ഥിനിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറാകുന്നത്.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.

ബാലസംഘത്തിൽ മുതലുള്ള പരിചയമാണ് ഇപ്പോൾ ഇരുവരുടെയും വിവാഹത്തിലെത്തുന്നത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ.