video
play-sharp-fill
നിയുക്ത മേയറെ അഭിനന്ദിച്ച് മോഹൻലാൽ ; ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം, വരുമ്പോൾ എന്തായാലും നേരിട്ട് കാണാമെന്ന് ആര്യ രാജേന്ദ്രൻ

നിയുക്ത മേയറെ അഭിനന്ദിച്ച് മോഹൻലാൽ ; ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം, വരുമ്പോൾ എന്തായാലും നേരിട്ട് കാണാമെന്ന് ആര്യ രാജേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ നിയുക്ത മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും, അതിനെ മനോഹരമാക്കാൻ കിട്ടിയ സമയമാണെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു.

പ്രവർത്തനരംഗത്ത് എല്ലാ പിന്തുണകളും മോഹൻലാൽ നിയുക്ത മേയർക്ക് വാഗ്ദ്ധാനം ചെയ്തു. അടുത്ത തവണ തിരുവനന്തപുരത്ത് വരുമ്‌ബോൾ നേരിൽ കാണാമെന്നും അദ്ദേഹം ആര്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്്. ആര്യയെ ഫോണിലൂടെയാണ് മോഹൻലാൽ അഭിനന്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നമസ്‌കാരം ലാലേട്ടാ, വലിയ സന്തോഷം. ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് ഞാൻ. വീടെവിടെയാണെന്ന് ചോദിക്കുമ്പോൾ പറയുന്നതും അങ്ങനെ തന്നെയാണ്. നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്ന വിശ്വാസമുണ്ട്. ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം.വരുമ്പോൾ എന്തായാലും നേരിട്ട് കാണാം.’ എന്നും ലാലേട്ടന് ആര്യ മറുപടി നൽകി.

 

രാജ്യത്ത് മേയറായി തെരഞ്ഞെടുക്കുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ രാജേന്ദ്രൻ. ആര്യയെ മേയാറായി തെരഞ്ഞെടുക്കുന്ന് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഏറെ ചർച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.