
സ്വന്തം ലേഖിക
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ദേവും വിവാഹിതരായി.
തിരുവനന്തപുരം എ.കെ.ജി ഹാളില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കളും രണ്ട് പേരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി കുടുംബ സമേതമാണ് ചടങ്ങില്‍ പങ്കെടുത്തത്. എ.കെ.ജി ഹാളിന് പുറത്ത് അതിഥികള്‍ക്കായി ലഘുഭക്ഷണവും ഒരുക്കിയിരുന്നു. ആറിന് കോഴിക്കോട് ടാഗോര്‍ സെന്റര്‍ ഹാളില്‍ വിവാഹസത്കാരം നടത്തും.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. ആള് സെയിന്റ്സ് കോളജില്‍ പഠിക്കുമ്പോള്‍ 21-ാം വയസിലാണ് മുടവന്മുഗള് സ്വദേശിനി ആര്യാ രാജേന്ദ്രന് മേയറാകുന്നത്. നിലവില്‍ സി.പി.എം ചാല ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.