video
play-sharp-fill
കത്ത് വിവാദം ; മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് ; ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്

കത്ത് വിവാദം ; മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് ; ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി എടുത്തത്. സംഭവത്തില്‍ ആര്യ രാജേന്ദ്രൻ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.

അതേസമയം കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാനും ക്രമസമാധാന നില തകര്‍ക്കാനുമുള്ള കോണ്‍ഗ്രസ് -ബിജെപി നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെകട്ടറി ഡോ.ഷിജൂഖാന്‍, പ്രസിഡന്റ് വി അനൂപ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.