ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി അഭിവാദ്യങ്ങള്‍..; സര്‍ക്കാര്‍ ജോലി ഉണ്ടോ സഖാവേ ഒരു മെമ്പര്‍ഷിപ് എടുക്കാന്‍….; സഖാവേ ഇന്ന് മുതല്‍ ഞാനും സഖാവാണ്, ജീവിക്കാന്‍ വേറെ വഴി ഇല്ലാത്ത കൊണ്ടാണ്’: മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പേജില്‍ ട്രോളുകളുടെ പൊങ്കാല

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കത്ത് വിവാദം രൂക്ഷമായതോടെ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പേജില്‍ പൊങ്കാല.

നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലേക്ക് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇട്ട ട്രോളാണ് പലരും ഏറ്റുപിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി എന്ന് ട്രോളിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം. ഫേസ്‌ബുക്കിലെഴുതിയ ഹൈക്കു കവിത പോലെയുള്ള കുറിപ്പിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

‘മേയറൂറ്റി ഡല്‍ഹിയില്‍ ‘എന്റെ ജോലി എവിടെ’. മേയറൂറ്റി തിരുവനന്തപുരത്ത് ‘ജോലി വില്‍പനക്ക്’. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി..’ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്‌ബുക്കിലെഴുതി

ചില പ്രതികരണങ്ങള്‍ ഇങ്ങനെ:

അഴിമതിക്കുള്ള കേരളപ്രഭ അവാര്‍ഡ് അടുത്ത തവണ ഇവര്‍ക്കു തന്നെ കൊടുക്കണം
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെരുങ്കള്ളത്തി മേയര്‍ എന്ന പദവി ഇനി കുട്ടിക്ക് സ്വന്തം
ഒരു ഫോണ്‍ വിളിച്ചു പറയേണ്ട ഐറ്റം സീല്‍ ഉള്‍പ്പെടെ അടിച്ചു ലെറ്റര്‍പാഡില്‍ കൊടുത്ത പ്രായം കുറഞ്ഞ മേയറുകുട്ടിയുടെ ബുദ്ധി ആരും കാണാതെ പോകരുത്.

ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി അഭിവാദ്യങ്ങള്‍..

ജോലിയുണ്ടോ സഖാവെ കുറച്ചു അന്തങ്ങളെ എടുക്കാന്‍

സര്‍ക്കാര്‍ ജോലി ഉണ്ടോ സഖാവേ ഒരു മെമ്ബര്‍ഷിപ് എടുക്കാന്‍

ഔദ്യോഗിക രേഖയായി പുറത്ത് വന്നതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഇത് വിവാദമായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൊടുത്തിട്ട് മിച്ചം വല്ലതും ഉണ്ടെങ്കില്‍ മാത്രം പുറത്ത് നിന്നെടുക്കും. പ്രത്യേകിച്ചും ഇതുപോലുള്ള താത്കാലിക ഒഴിവുകള്‍. കാലക്രമേണ ആരും അറിയാതെ ഇതില്‍ ഭൂരിഭാഗവും സ്ഥിരനിയമനം ആകാറുമുണ്ട്. അതിന് ശേഷം ജോലി കിട്ടിയ ആളും ആ കുടുംബവും എന്നും പാര്‍ട്ടിയോട് കൂറുള്ളവര്‍ ആയിരിക്കുകയും ചെയ്യും.

ആര്‍ക്കും നാട് നന്നാകാനൊന്നും അല്ലല്ലോ, സ്വന്തം കാര്യം നടക്കണം കുടുംബം രക്ഷപ്പെടണം. അത്രയേ ഉള്ളൂ. ഇതൊക്കെ എത്രയോ വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്നു. ഇപ്പോള്‍ മേയര്‍ ഒപ്പിട്ട ഒരു ഔദ്യോഗിക രേഖ ആയതിനാല്‍ വിവാദമായി. സത്യപ്രതിജ്ഞാ ലംഘനമായി. അത് അല്പം ആവേശം കൂടിപ്പോയതിന്റെ കുഴപ്പമാണ്. പിന്നെ അനുഭവ സമ്പത്തിന്റെ കുറവും. ശരിയായിക്കോളും. മേയര്‍ രാജി വയ്ക്കുമെന്ന് സ്വപ്നത്തില്‍ കരുതേണ്ട. കത്ത് വാട്‌സാപ്പിലൂടെ ചോര്‍ത്തിയ സഖാവിന് ഒന്നും സംഭവിക്കാതിരുന്നാല്‍ മതി.

പാര്‍ട്ടിക്ക് പൊലീസും കോടതിയും ഉണ്ടെന്നറിയാമായിരുന്നു പക്ഷേ ഇപ്പോള്‍ സ്വന്തമായി PSC ഉണ്ടെന്നറിഞ്ഞതില്‍ ബഹുത്ത് സന്തോഷം(പാര്‍ട്ടി സര്‍വ്വീസ് കമ്മീഷന്‍)
കുട്ടിയല്ല – 22 വയസ്സുള്ള പെണ്‍കുട്ടിയാണ് ഞാന്‍ എന്ന് മേയര്‍(ഒപ്പ്)