ഇനി ഏറ്റുമാനൂരിനെ നയിക്കാൻ ഇടുക്കിയിൽ നിന്നൊരു മിടുക്കി :

ഇനി ഏറ്റുമാനൂരിനെ നയിക്കാൻ ഇടുക്കിയിൽ നിന്നൊരു മിടുക്കി :

ഇനി ഏറ്റുമാനൂരിനെ നയിക്കാൻ ഇടുക്കിയിൽ നിന്നൊരു മിടുക്കി :

വിഷ്ണു ഗോപാൽ

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ ഇനി നയിക്കുന്നത് ഇടുക്കിയിൽ നിന്നും കോട്ടയത്ത് എത്തിയ ആര്യ രാജൻ.ബ്ലോക്ക് പഞ്ചായത്തിലേക്ക് അയ്മനം ഡിവിഷനിൽ നിന്നും മത്സരിച്ചാണ് ആര്യ വിജയിച്ചത്.യു ഡി എഫ് ൽ നിന്നും ഇക്കുറി ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് പിടിക്കാൻ പാർട്ടി ആര്യയയെ തിരുമാനിക്കുകയായിരുന്നു യുഡിഎഫ് ന്റെ കോട്ട തകർത്താണ് ആര്യ വിജയം കൈവരിച്ചത്. ഒരു ദശാബ്ദത്തിനു ശേഷമാണ് ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ ഇടതുപക്ഷ നേതൃത്വം വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗവും സിപിഐഎം ഇടുക്കി ഏരിയ കമ്മറ്റിയഗവുമായിരുന്ന ആര്യ ഒരു വർഷം മുൻപ് എസ്.എഫ്.ഐ മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗവുമായ റിജേഷ് കെ ബാബുവിന്റെ ഭാര്യ ആയിട്ടാണ് ഇടുക്കിയിൽ നിന്നും കോട്ടയത്തേക്ക് എത്തുന്നത്. അതോടെ ഇടുക്കിയിലെ മിടുക്കി കോട്ടയത്തിനും പ്രിയപ്പെട്ടവളായി.

ഇടുക്കിയിൽ നിന്നും കോട്ടയത്തേക്ക് മാറിയെങ്കിലും സംഘടന പ്രവർത്തനങ്ങളിൽ ഇവിടെയും ആര്യ സജീവമായിരുന്നു.ഈ ചുരുങ്ങിയ നാൾ കൊണ്ട് തന്നെ ആര്യ നാടിന്റെ പ്രിയപ്പെട്ടവളായി മാറി എന്നുള്ളതിന്റെ തെളിവാണ് ആര്യയുടെ ഈ വിജയം. ബുധനാഴ്ച രാവിലെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ആര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇടുക്കി മുരിക്കാശ്ശേരിയിൽ പി.കെ രാജന്റെയും തങ്കമ്മയുടെയും മകളാണ് ആര്യ.