
മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയാണ് ആര്യ ബാബു(Arya Babu). ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലും ബഡായി ബംഗ്ലാവിലും എത്തിയതോടെയാണ് നടിക്ക് ആരാധകരേറിയതും, താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും.
ഇപ്പോള്‍ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ.
തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്. ഇപ്പോളിതാ അമ്മയെ സംബന്ധിച്ച ഒരു അഭിമാന നിമിഷമാണ് ആര്യ ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. അറുപത് കഴിഞ്ഞ അമ്മയുടെ കായിക നേട്ടത്തെ കുറിച്ചുള്ള ആര്യയുടെ പോസ്റ്റ് വളരെ പോസിറ്റീവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ചിലപ്പോള്‍ ഇത് ഒരു ഇന്‍സ്റ്റഗ്രാം ഫാന്‍സി പോസ്റ്റിന് യോജിക്കുന്ന ഒന്നായിരിക്കില്ല. എന്നാല്‍ എന്നെ സംബന്ധിച്ച് ഒരുപാട് അര്‍ത്ഥവത്തായ, ജീവിതത്തില്‍ എന്നും ഓര്‍ത്തുവയ്ക്കാന്‍ പാകത്തിനുള്ള ഒരു കാര്യമാണ്. നമ്മുടെ അമ്മമാര്‍ ചെയ്യുന്ന നിസ്സാര കാര്യങ്ങള്‍ക്ക് എത്രതവണ അവര്‍ അംഗീകരിക്കപ്പെടും, നോക്കൂ ഈ സ്ത്രീയെ നോക്കൂ. അമ്മ അമ്മൂമ്മ എന്നീനിലകളിലുള്ള തന്റെ കടമകള്‍ അതി ഗംഭീരമായി നിറവേറ്റുന്ന അവര്‍, തന്റെ കായികമായ കഴിവും തെളിയിച്ചിരിയ്ക്കുന്നു’
ചെറിയൊരു കമ്യൂണിറ്റി സംഘടിപ്പിച്ച കായിക മത്സരത്തില്‍ വിജയം നേടിയതിനുള്ള അംഗീകാരം നല്‍കുന്ന ചടങ്ങാണിത്. അറുപത് വയസ്സ് കഴിഞ്ഞു, ഞാന്‍ അമ്മയില്‍ വളരെ അധികം അഭിമാനിക്കുന്നു. എല്ലാവരും എന്നോട് ചോദിക്കാറുണ്ട്, അമ്മയെ തനിച്ചാക്കി മറ്റൊരു സിറ്റിയില്‍ പോയി ജീവിയ്ക്കുന്നതില്‍ കുറ്റബോധം തോന്നാറില്ലേ എന്ന്. ഇല്ല, ഒട്ടും കുറ്റബോധം തോന്നുന്നില്ല. അമ്മ അമ്മയുടെ ലോകത്ത് വളരെ അധികം സന്തോഷവതിയാണ്. ചിത്രശലഭങ്ങളെ പോലെ ചിറകുവിടര്‍ത്ത് ഉയരങ്ങളിലേക്ക് പറക്കുന്ന അമ്മ ആകാശത്ത് തന്റേതായ വഴികളൊരുക്കുകയാണ്. എനിക്ക് കുറ്റബോധമില്ല.
ഈ പ്രായത്തില്‍ സ്വന്തം അമ്മ നേടിയ നേട്ടത്തിന് അംഗീകാരം നല്‍കാന്‍ അപൂര്‍വ്വമായി ഒരു മകള്‍ക്ക് അവസരം ലഭിച്ചു, ആ ഭാഗ്യവതിയായ മകള്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളാണിത്. അമ്മയുടെ ആ ചിരിയിലുണ്ട് ആ നേട്ടത്തിന്റെ സന്തോഷം’ ആര്യ ബഡായി കുറിച്ചു.