മുൻ ബിഗ്ബോസ്സ് മത്സരാർത്ഥികളായ സിബിനും ആര്യയും വിവാഹിതരാവുകയാണ്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആര്യ എല്ലാവർക്കും സുപരിചിതയാണ്. ഇപ്പോളിതാ താരങ്ങളുടെ വിവാഹ നിച്ഛയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയക്കുത്. ഇരുവരും നേരത്തെ നല്ല സുഹൃത്തുക്കളായിരുന്നു. ജീവിതത്തില്‍ പ്ലാൻ ചെയ്യാതെ വന്ന ഏറ്റവും മികച്ച കാര്യമാണ് സിബിനൊപ്പമുള്ള ജീവിതമെന്നും എല്ലാ ഘട്ടത്തിലും പരസ്പരം താങ്ങായവരാണ്, എന്നാല്‍ ജീവിത പങ്കാളിയായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് ആര്യ പറയുന്നത്.
ആര്യയുടെയും സിബിന്റെയും വിവാഹം മുന്നേ കഴിഞ്ഞതാണ്. ആദ്യ ബന്ധത്തില്‍ ആര്യക്ക് മകളും സിബിനൊരു മകനുമുണ്ട്. മകനെ കാണാൻ പോലുമാകുന്നില്ലെന്ന് സിബിൻ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്ബോള്‍ മകളെക്കുറിച്ചുള്ള ചോദ്യങ്ങളും വരുന്നുണ്ട്. മകള്‍ നിങ്ങളുടെ റിലേഷൻഷിപ്പില്‍ സന്തോഷവതിയാണോ എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആര്യ മറുപടി നല്‍കിയിട്ടുണ്ട്. സിബിനും ആര്യയും മകളെ ചേർത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ആര്യ പങ്കുവെച്ചത്. 18 വയസിലായിരുന്നു ആര്യയുടെ ആദ്യ വിവാഹം. ചെറിയ പ്രായത്തില്‍ തന്നെ ആര്യ അമ്മയായി. സുഹൃത്തിനെ പോലെയാണ് മകള്‍ തന്നെ കാണുന്നതെന്നാണ് ആര്യ പറയുന്നത്. റോയ എന്നാണ് മകളുടെ പേര്. മകള്‍ ആര്യക്കൊപ്പമാണുള്ളത്. അച്ഛനോട് മകള്‍ സംസാരിക്കാറുണ്ടെന്നും താൻ അച്ഛനില്‍ നിന്ന് മകളെ അകറ്റിയിട്ടില്ലെന്നും ആര്യ നേരത്തെ വ്യക്തമാക്കിയതാണ്.അച്ഛനും അമ്മയും ഡിവോഴ്സ്ഡ് ആണെന്ന് അവള്‍ക്കറിയാം. പക്ഷെ എന്താവശ്യമുണ്ടെങ്കിലും അവള്‍ക്ക് വേണ്ടി ഒന്നിച്ചുണ്ടാകുമെന്നറിയാം. തുടക്കം മുതലേ മുൻ ഭർത്താവോ അദ്ദേഹത്തിന്റെ വീട്ടുകാരോ ഒരിക്കലും എന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. തിരിച്ച് ഞാനോ എന്റെ വീട്ടുകാരോ അദ്ദേഹത്തെക്കുറിച്ച് മകളോട് മോശമായി പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ഒന്നിച്ച് ഒരു വീട്ടില്‍ ഒരു കൂരയ്ക്കുള്ളില്‍ കഴിയാനാകില്ലെന്ന് അവള്‍ക്കറിയാം. അവള്‍ കണ്ടിട്ടുള്ളതാണ്. ഇപ്പോള്‍ പപ്പ ഹാപ്പിയാണെന്ന് അവള്‍ക്കറിയാം. അദ്ദേഹം വേറെ കല്യാണം കഴിച്ച് കുഞ്ഞുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ മകളോട് സംസാരിക്കുന്നുണ്ട്. ട്രാൻസ്പരന്റായ ബോണ്ടിംഗാണ് എല്ലാവരും തമ്മില്‍. എല്ലാവരും ഹാപ്പിയാണ്. അപ്പോള്‍ അവള്‍ക്ക് കണ്‍ഫ്യൂഷൻ വരേണ്ട കാര്യമില്ലെന്നും ആര്യ വ്യക്തമാക്കി. മകളുടെ കാര്യത്തിലെ തീരുമാനങ്ങള്‍ ഒന്നിച്ചാണ് എടുക്കുന്നത്. മകളുടെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യം വിളിച്ച് പറയുന്നത് അദ്ദേഹത്തോടാണ്. ഇങ്ങനെയാെക്കെയുണ്ട് ഒന്ന് സംസാരിച്ചോളൂ എന്ന് പറയും. അങ്ങനെയാെരു സ്പേസ് മക്കള്‍ക്ക് കൊടുക്കേണ്ടതുണ്ടെന്നും ആര്യ ബഡായി വ്യക്തമാക്കി.
മുൻ ഭർത്താവിന്റെ ഇപ്പോഴത്തെ ജീവിതത്തില്‍ താൻ സന്തോഷവതിയാണെന്നും ഒന്നിക്കേണ്ടവർ ഞങ്ങളായിരുന്നില്ലെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ആര്യ ബഡായി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group