അവന്റെ മുഖം കാണിക്കാം, അവളുടെ മുഖം മാത്രം ബ്ലര്‍ ചെയ്യുന്നത് എന്തിന്?ചിലർ തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു; പ്രതികരിച്ച് ആര്യ

Spread the love

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ സ്പർശിച്ചെന്നാരോപിച്ച് യുവതി സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ  പ്രതികരിച്ച് നടിയും അവതാരകയുമായ ആര്യ ബാബു.

video
play-sharp-fill

അന്തരിച്ച ദീപക്കിന്റെ വിഡിയോ പങ്കുവെച്ച പെണ്‍കുട്ടിക്കെതിരെ താരങ്ങളടക്കം രംഗത്തെത്തുന്നുണ്ട്. സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ദീപക്കിന്റെ പിതാവ് അറിയിച്ചിരുന്നു.

എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ, ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്? പുരുഷന്റെ മുഖം വ്യക്തമായി കാണിച്ചിരിക്കുന്നുവല്ലോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവം നടക്കുന്നത് ബ്ലര്‍ ആയ ചിത്രത്തിലെ സ്ത്രീ തന്റെ പബ്ലിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൊരു വിഡിയോ പങ്കുവെക്കുന്നതിന് പിന്നാലെയാണ്. തന്നെ എല്ലാവരും വ്യക്തമായി കാണണമെന്ന് അവളാഗ്രഹിച്ചിരുന്നു. നമ്മള്‍ കാണുകയും ചെയ്തു.

പിന്നെ ഇപ്പോഴെന്തിന് ബ്ലര്‍ ചെയ്തു? തനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് യാതൊരു സൂചനയുമില്ലാതിരുന്ന പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു.

ഇതിനിടെ ഇവിടെ ചിലർ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. കഷ്ടം.” ആര്യ ബാബു കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.

അതേസമയം നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നത്.

ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് സങ്കടകരമാണെന്നും വീഡിയോ പങ്കുവെച്ച യുവതിക്കും അതിന് താഴെ വന്ന് അധിക്ഷേപിച്ചവർക്കും മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.