play-sharp-fill
ക്രൈസ്തവ വിശ്വാസികള്‍ വലിയനോമ്പിന്‍റെ പുണ്യദിനങ്ങളിലേക്ക് ; അരുവിത്തുറ പള്ളിയില്‍ വലിയ നോമ്പാചരണവും കുരിശിന്‍റെ വഴിയും

ക്രൈസ്തവ വിശ്വാസികള്‍ വലിയനോമ്പിന്‍റെ പുണ്യദിനങ്ങളിലേക്ക് ; അരുവിത്തുറ പള്ളിയില്‍ വലിയ നോമ്പാചരണവും കുരിശിന്‍റെ വഴിയും

സ്വന്തം ലേഖകൻ 

അരുവിത്തുറ: ക്രൈസ്തവ വിശ്വാസികള്‍ വലിയനോമ്ബിന്‍റെ പുണ്യദിനങ്ങളിലേക്ക് നാളെ മുതല്‍ പ്രവേശിക്കും. ആത്മീയമായും ഭൗതികമായും നമ്മുടെ ജീവിതത്തെ വിശുദ്ധീകരിക്കാനും പ്രത്യേകമായ നിയോഗങ്ങള്‍ സമർപ്പിച്ചുമാണ് വല്യച്ചൻ മലയിലേക്കുള്ള ഈ വർഷത്തെ നോമ്ബാചരണവും കുരിശിന്‍റെ വഴിയും.

നാളെ രാവിലെ വിഭൂതി തിരുക്കർമങ്ങള്‍. രാവിലെ 5.30നും 6.30നും 7.30നും വൈകുന്നേരം നാലിനും പള്ളിയില്‍ വിശുദ്ധകുർബാന. വൈകുന്നേരം അഞ്ചിനു പള്ളിയില്‍ നിന്ന് മലയടിവാരത്തേക്ക് ജപമാല. തുടർന്ന് മലമുകളിലേക്ക് കുരിശിന്‍റെ വഴി, 6.15ന് വിശുദ്ധകുർബാന. ഇടവകയിലെ വിവിധ വാർഡുകളുടെയും സംഘടനകളുടെയും സമീപ ഇടവകകളുടെയും നേതൃത്വത്തിലായിരിക്കും കുരിശിന്‍റെ വഴി. 13 മുതല്‍ ദിവസവും ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകപള്ളിയില്‍ നിന്നു മലയടിവാരത്തേക്ക് ജപമാല, കുരിശിന്‍റെ സന്ദേശം. തുടർന്ന് കുരിശിന്‍റെ വഴി, 6.15ന് മലമുകളില്‍ വിശുദ്ധകുർബാന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച്‌ 11, 12, 13, 14 തീയതികളില്‍ നോമ്ബുകാല ധ്യാനവും 18, 19, 20 തീയതികളില്‍ നാല്‍പത് മണി ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് അരുവിത്തുറ പള്ളിയിലെ വൈദികരും കൈക്കാരന്മാരും നേതൃത്വം നല്‍കും.