video
play-sharp-fill

Saturday, May 24, 2025
HomeMainവൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ; അരുവിക്കര ഡാമിന്‍റെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ ഇന്ന്...

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ; അരുവിക്കര ഡാമിന്‍റെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും; സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് ഉയർത്തും.

അരുവിക്കര ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ആണ് ഇന്ന് രാവിലെ ഉയർത്തുന്നത്. 20 സെന്റിമീറ്റർ വീതം ആകെ 100 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടർ ഉയർത്തുന്നത്.
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ പെയ്യുകയാണ്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളക്കെട്ടില്‍ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വെള്ളയമ്പലം ആല്‍ത്തറമൂട്ടില്‍ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു.

വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു. കാട്ടാക്കട, മാറനല്ലൂർ, മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. മൂങ്കോട് അഗ്നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments