video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamആറു വയസുകാരൻ ശ്രാവൺ വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്നത് ഇത് രണ്ടാം തവണ: കൈകൾ ബന്ധിച്ച് 7...

ആറു വയസുകാരൻ ശ്രാവൺ വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്നത് ഇത് രണ്ടാം തവണ: കൈകൾ ബന്ധിച്ച് 7 കിലോമീറ്റർ നീന്തി ലോക റിക്കാർഡിലേക്ക്

Spread the love

വൈക്കം: ആറു വയസുകാരൻ കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ ഏഴു കിലോമീറ്റർ നീന്തികടന്നു. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്- രഞ്ജുഷ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ശ്രാവൺ എസ്. നായരാണ് ഒരു മണിക്കൂർ 29 മിനിറ്റുകൊണ്ട് കായൽ നീന്തി കടന്നത്.

രാവിലെ 7. 45 ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം കൈകൾ ബന്ധിച്ച് നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രണ്ടാമതും ശ്രാവൺ ഇടം പിടിച്ചത്. ഏഴ് കിലോമീറ്റർ കൈകൾ ബന്ധിച്ച് നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ശ്രാവൺ ആണ്.2024 ആഗസ്റ്റ് മാസം ശ്രാവൺ കായൽ നീന്തി റെക്കോർഡ് ഇട്ടിരുന്നു.

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് ശ്രാവണെ നീന്തൽ പരിശീലിപ്പിച്ചത് . ചേർത്തല അമ്പലക്കടവിൽ നിന്നും ചേന്നംപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷും മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറും ചേർന്നാണ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ശ്രാവണിന്റെ കൈ വിലങ്ങുകൾ ഫയർ റെസ്ക്യു അധികൃതർ അഴിച്ചു നീക്കി. തുടർന്ന് നടന്ന അനുമോദന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ബിജു ഉദ്ഘാടനം ചെയ്തു. ജയ് ജോൺ അധ്യക്ഷത വഹിച്ചു. നീന്തൽ പരിശീലകൻ ബിജു തങ്കപ്പനെ ആദരിച്ചു.

സി എൻ പ്രദീപ്. വിശിഷ്ടാതിഥിയായി വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, സി.പി. ലെനിൻ , ഗോകുൽ ( ഫയർ ആൻഡ്റെസ്ക്യൂ ഓഫീസർ ഗോകുൽ, മുൻ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, ഇന്റർനാഷണൽ നീന്തൽ താരം ജി.പി. സേനകുമാർ, ഡോൾഫിൻ അക്വാട്ടിക് ക്ലബ് സെക്രട്ടറി എ.പി.. അൻസൽ തുടങ്ങിയവർ സംബന്ധിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments