
കോട്ടയം: വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില. സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 50 രൂപ കൂടി 9060 രൂപയിൽ എത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വർണ്ണവില.72,080 രൂപയായിരുന്നു ഇന്നലത്തെ സ്വർണ്ണവില.
ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9060 രൂപയാണ്. തലത്തിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം സ്വർണ്ണവിലയെ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വർണ്ണവില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ്. കഴിഞ്ഞ മാസങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് സ്വർണ വിലയിൽ വ്യതിയാനം ഉണ്ടാകാൻ കാരണമായത്.