സിക്കിമിലും അരുണാചലിലും വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണെന്ന് റിപ്പോർട്ട് ; എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് മുന്നേറ്റം

Spread the love

സ്വന്തം ലേഖകൻ

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ഏപ്രില്‍ 19നായിരുന്നു വോട്ടെടുപ്പ്.

ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ട്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എൻഡിഎ പതിനെട്ട് സീറ്റിലും എൻപിപി ഒരു സീറ്റിലും ലീഡുചെയ്യുന്നുണ്ട്.133 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2019-ല്‍ 41 സീറ്റുനേടി ബിജെപി ഭരണം നേടിയിരുന്നു. ബിജെപിക്ക് തുടർഭരണം കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ട ലീഡ് നില പുറത്തുവരുമ്പോൾ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ്(എസ് കെ എം) അഞ്ച് സീറ്റിലും എൻഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. തുടർഭരണം കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനം.അരുണാചലിൽ കേവല ഭൂരിപക്ഷത്തിന് 31ഉം സിക്കിമിൽ 17ഉം സീറ്റുകൾ വേണം.