ജീവനായുള്ള പോരാട്ടം നിലച്ചു..! മടക്കം ആറ് പേർക്ക് പുതുജീവനേകി; മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം തിരുവഞ്ചൂർ സ്വദേശി അരുൺ ഇനി ആറ് പേരിലൂടെ ജീവിക്കും; ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകിയത് ഗാർഡ് ഓഫ് ഓണർ നൽകി

Spread the love

കോട്ടയം: 14 ദിവസം ജീവനായുള്ള കോട്ടയം തിരുവഞ്ചൂർ സ്വദേശി അരുണിൻ്റെ (44) പോരാട്ടം നിലച്ചു.

മടങ്ങുന്നത് ആറ് പേർക്ക് പുതുജീവനേകിക്കൊണ്ട്. മസ്തിഷ്കാഘതത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം വഴുതക്കാട് യെസ് ബാങ്ക് ബ്രാഞ്ച് മാനേജറും, കോട്ടയം തിരുവഞ്ചൂർ പുത്തേട്ട് രോഹിണി വീട്ടിൽ അരുൺ. ജെ ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ചതിനെ തുടർന്ന് വിടവാങ്ങിയത് ആറ് പേർക്ക് പുതുജീവനേകിക്കൊണ്ട്.

കഴിഞ്ഞ ജൂൺ 26 നാണ് മസ്തിഷ്കാഘതത്തെ തുടർന്ന് തിരുവനന്തപുരത്തെ താമസസ്ഥലത്ത് അരുൺ കുഴഞ്ഞു വീഴുന്നത്. ഫോണിൽ വിളിച്ചിട്ട് ലഭ്യമാകാതിരുന്നതോടെ ഭാര്യ ദേവി ബാങ്ക് അധികൃതരെ വിവരമറിയിച്ച് ഇവർ എത്തിയപ്പോഴാണ് ബോധമറ്റ നിലയിൽ അരുണിനെ കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും 14 ദിവസത്തെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിന് ഫലമുണ്ടായില്ല. ജൂലൈ 8 ന് രാത്രി 9.29 ന് ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ചതോടെ കുടുംബത്തിൻ്റെ പ്രതീക്ഷയും നഷ്ടപ്പെട്ടു.

എന്നാൽ അവയവദാനത്തിന് അരുൺ മുമ്പ് സമ്മതപത്രം നൽകിയത് അറിയാവുന്ന ഉറ്റ ബന്ധുക്കൾ സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനിയിലേക്ക്
അരുണിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്തു.

രാത്രി ആരംഭിച്ച അവയവദാന ശാസ്ത്രക്രിയ ഇന്ന് പുലർച്ചെ വരെ നീണ്ടു. തുടർന്ന് അരുണിന് ആശുപത്രി അധികൃതർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

അരുണിന്റെ മൃതദേഹം 10-ാം തീയതി രാവിലെ വീട്ടിൽ കൊണ്ടുവരും. 3 മണിക്ക് സംസ്കാരം നടക്കും.

പിതാവ്: ജനാർദ്ദനൻ നായർ (എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് തിരുവഞ്ചൂർ)
മാതാവ്: രാധ (റിട്ട അധ്യാപിക)
ഭാര്യ: എസ്. ദേവി പ്രസാദ്
മക്കള്‍: ആദിത്യൻ നായർ, നിതാര നായർ.