video
play-sharp-fill

രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ട്‌കെട്ട്‌; തമന്നയുടെ ആദ്യ മലയാളചിത്രം

രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ട്‌കെട്ട്‌; തമന്നയുടെ ആദ്യ മലയാളചിത്രം

Spread the love

രാമലീലയുടെ വിജയത്തിനു ശേഷം അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ബോളിവുഡ് നടി തമന്ന ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങോടെയാണ് സിനിമ ആരംഭിച്ചത്.

അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് ആദ്യ ദീപം തെളിച്ചു. വിനായക അജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഗോപി, സിദ്ദിഖ്, ഉദയകൃഷ്ണൻ എന്നിവർ ചടങ്ങുകൾ പൂർത്തിയാക്കി. ദിലീപും തമന്നയും ആദ്യ ക്ലാപ്പ് നൽകി.

വൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഒരു പാൻ-ഇന്ത്യൻ ചിത്രമായിരിക്കും ഇത്. ദിലീപിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ് എന്നിവിടങ്ങളിലായാണ് ചിത്രം ചിത്രീകരിക്കുന്നത്. പൂർണ്ണമായും ഉത്തരേന്ത്യയിൽ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിൻ്റെ പ്രമേയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group