video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeCrimeപൊലീസിന്റെ വിരട്ട് ഏറ്റു: വിരണ്ടോടി ഗുണ്ട അരുൺഗോപനും സംഘവും..! ഗുണ്ടയുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പൊലീസ് എത്തിയതിനെതിരെ...

പൊലീസിന്റെ വിരട്ട് ഏറ്റു: വിരണ്ടോടി ഗുണ്ട അരുൺഗോപനും സംഘവും..! ഗുണ്ടയുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പൊലീസ് എത്തിയതിനെതിരെ തേർഡ് ഐ ന്യൂസിലേക്ക് ഊമക്കത്ത്; ജില്ലാ പൊലീസ് മേധാവി, കോട്ടയം ഡിവൈഎസ്പി, വെസ്റ്റ് ഇൻസ്പക്ടർ എന്നിവർക്കെതിരെ വാർത്ത എഴുതണം എന്ന് കത്തിൽ അജ്ഞാതൻ ആവശ്യപ്പെടുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഹണിട്രാപ്പ് കേസിൽ പ്രതിയാക്കപ്പെട്ട ശേഷം നാട് വിടുകയും ഒളിവിൽ കഴിയുകയും ചെയ്യുന്ന പ്രതിയെ തേടി വീട്ടിൽ എത്തിയതിനു പൊലീസിനെതിരെ ഊമക്കത്ത്. നിരവധി ക്രിമിനൽക്കേസ് പ്രതിയും ഗുണ്ടാ സംഘത്തലവനുമായ അരുൺഗോപനെ തേടി ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും എത്തിയ പൊലീസ് സംഘത്തിനെതിരെയാണ് ഊമക്കത്ത് എഴുതിയിരിക്കുന്നത്. തിങ്കളാഴ്ച തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിൽ പോസ്റ്റലായി എത്തിയ കത്തിലാണ് പൊലീസിനെ നിർവീര്യമാക്കാനുള്ള ആരോപണങ്ങൾ ഉള്ളത്.

ഒരു മാസം മുൻപാണ് കോട്ടയത്തെ ഹണിട്രാപ്പ് കേസിൽ അടക്കം പ്രതിയായ അരുൺഗോപൻ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ പോയത്. ഇതേ തുടർന്നു കോട്ടയം വെസ്റ്റ് പൊലീസ് അരുൺ ഗോപനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു ശേഷം പൊലീസ് അരുൺഗോപനെ പിടികൂടാൻ പരിശോധനയും ശക്തമാക്കി. അരുൺ ഗോപന്റെ വീട് കേന്ദ്രീകരിച്ചും, സുഹൃത്തുക്കളുടെ വീട് കേന്ദ്രീകരിച്ചുമായിരുന്നു പൊലീസിന്റെ പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയുടെ ഭാഗമായി ഇയാൾ വിളിക്കാൻ സാധ്യതയുള്ള ആളുകളുടെ ഫോൺ പിടിച്ചെടുക്കുകയും, പരിശോധിക്കുന്നത് അടക്കമുള്ള നടപടികളും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ്  തിങ്കളാഴ്ച വൈകിട്ടോടെ തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിലേയ്ക്ക് പേരു വയ്ക്കാത്ത ഈ കത്ത് എത്തിയത്.

ക്രിമിനൽക്കേസ് പ്രതിയായ അരുൺഗോപനെ പിടികൂടുന്നതിന്റെ പേരിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെയും, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അരുൺ ഗോപന്റെ വീടുകളിൽ പരിശോധന നടത്തുന്നത് ഈ കുടുംബങ്ങളുടെ സൈര്യവിഹാരം തടസപ്പെടുത്തുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ അരുൺ ഗോപനെതിരായെന്ന പേരിൽ പൊലീസ് നടത്തുന്ന ഈ വേട്ട അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.  തേർഡ് ഐ ന്യൂസ് അധികൃതർ  കത്ത് വെസ്റ്റ് പോലീസിന് കൈമാറിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments