
മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു; അസുഖബാധിതനായി ചികിത്സയിലായിരുന്നു
സ്വന്തം ലേഖകൻ
മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്നതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു.
89 കാരനായ അരുൺ എഴുത്തുകാരനും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. സംസ്കാരം നാളെ കോലാപൂരിൽ നടക്കുമെന്ന് മകൻ തുഷാർ ഗാന്ധി പിടിഐയോട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

1934 ഏപ്രിൽ 14 ന് ഡർബനിൽ മണിലാൽ ഗാന്ധിയുടെയും സുശീല മഷ്‌റുവാലയുടെയും മകനായി ജനിച്ച അരുൺ ഗാന്ധി ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ തന്റെ മുത്തച്ഛന്റെ പാത പിന്തുടർന്നിരുന്നു.
Third Eye News Live
0