
ചന്ദങ്കി: വീട്ടില്‍ ഭക്ഷണം പാകം ചെയ്യാത്ത ഒരു നാടിനെക്കുറിച്ച് അറിയാമോ ? പ്രായമായവർ അധികമുള്ള ഈ ഗ്രാമത്തില്‍ വീടുകളിലാരും ഭക്ഷണമുണ്ടാക്കുന്നില്ല.
കമ്യൂണിറ്റി കിച്ചണുകളെക്കുറിച്ച് നമ്മള്‍ക്കറിയാം. ഗുജറാത്തിലെ ഈ കമ്യൂണിറ്റി കിച്ചണ്‍ തികച്ചും വ്യത്യസ്തമാണ്. ഇവിടെ എല്ലാവരും ഒത്തുചേർന്നാണ് ഭക്ഷണമൊരുക്കി കഴിയ്ക്കുന്നത്. കേട്ടാല്‍ അവിശ്വസനീയമായിത്തോന്നുമെങ്കിലും സംഭവം സത്യമാണ്. ഗുജറാത്തിലെ ചന്ദങ്കിഗ്രാമത്തിലാണ് ഇങ്ങനെയൊരു രീതിയുള്ളത്.
പ്രായമായ ആളുകള്‍ക്കിടയില്‍ കൂടിവരുന്ന ഏകാന്തതയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായാണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങുന്നത്. 1000-ല്‍ അധികം ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തിലിപ്പോള്‍ 500-ല്‍ താഴെ ആളുകള്‍ മാത്രമാണ് താമസിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതില്‍ ഭൂരിഭാഗം ആളുകളും പ്രായമായവരാണ്. നാട്ടിലെ ചെറുപ്പക്കാർ ജോലിയ്ക്കും മറ്റുമായി നഗരങ്ങളിലേയ്ക്കു മറ്റുസ്ഥലങ്ങളിലേയ്ക്കും കുടിയേറിപ്പാർത്തപ്പോഴാണ് ഇവർ ഇവിടെ ബാക്കിയായത്.
അത്തരമൊരു അവസ്ഥയിലാണ് കമ്യൂണിറ്റി കിച്ചണെന്ന ആശയമുയർന്നുവരുന്നത്. ഇതിന്റെ പിന്നില്‍ പ്രവർത്തിച്ചത് ഗ്രാമ സർപഞ്ചായ പൂനംഭായ് പട്ടേലാണ്. 20 വർഷത്തോളം ന്യൂയോർക്കില്‍ താമസിച്ചതിന് ശേഷമാണ് അവർ നാട്ടിലേയ്ക്ക് തിരികെയെത്തുന്നത്.
അവർ മുന്നോട്ട് വെച്ച ആശയത്തെ ഗ്രാമം മടികൂടാതെ ഏറ്റെടുത്തു. ഗ്രാമത്തിലെ എല്ലാവർക്കും ഒത്തുചേരാനൊരിടവും അവിടെയൊരു അടുക്കളയും സ്ഥാപിക്കുകയായിരുന്നു ആദ്യത്തെ പടി.
അത് വളരെ വിജയകരമായി നടപ്പിലാക്കുവാൻ ഈ ഗ്രാമത്തിനായി. കമ്യൂണിറ്റി കിച്ചണിലേയ്ക്കായി ഒരാള്‍ മാസം നല്‍കേണ്ടത് 2000 രൂപയാണ്. ആരോഗ്യകരമായ രീതിയില്‍ തയ്യാറാക്കിയ പരമ്പരാഗത ഗുജറാത്തി വിഭവങ്ങളാണ് ഇവിടെത്തെ പാചകപ്പുരയില്‍ ദിവസവും ഒരുങ്ങുന്നത്.
അസുഖങ്ങളുള്ളവർക്കും കൂടി കഴിയ്ക്കാൻ കഴിയുന്നരീതിയില്‍ ആരോഗ്യകരമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.
സൗരോർജത്തില്‍ പ്രവർത്തിക്കുന്ന എയർകണ്ടീഷൻ ചെയ്ത ഹാളിലാണ് നാട്ടുകാർക്ക് ഭക്ഷണം വിളമ്പുന്നത്. ഇത് നാട്ടിലുള്ളവർക്ക് ഒത്തുചേരാനുള്ളയിടം കൂടിയാണിത്. പ്രായമാർക്ക് വീട്ടില്‍ പാചകം ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ക്കെല്ലാം ഇത് വന്നതോടെ പരിഹാരമായി. ഭക്ഷണം കഴിയ്ക്കാനുള്ള ഈ ഒത്തുചേരല്‍ ആളുകള്‍ക്കിടയില്‍ പരസ്പരസ്നേഹവും സൗഹാർദ്ദവും കൂടുന്നതിനും കാരണമായി.