ഹോട്ടലുകൾ പൂട്ടിയതോടെ എരുമപ്പാൽ വിറ്റഴിക്കാനാവാതെ കർഷകർ: നാടൻ കോഴി, കാട വളർത്തൽ കർഷകരും വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ.

Spread the love

കോട്ടയം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഭക്ഷണ ശാലകൾ അടച്ചിട്ടതു൦ ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തിയതു൦ നാടൻ കോഴി, കാട വളർത്തൽ ,ഏരുമവളർത്തൽ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു ഏരുമപ്പാൽ കർഷകരിൽ നിന്ന് കൂടുതലായു൦ വാങ്ങിയിരുന്നത് ഹോട്ടലുകളാണ് .

video
play-sharp-fill

പശുവളർത്തലിനേക്കാൾ പരിപാലനച്ചിലവ് ഏരുമയ്ക്ക് അധിക ആയതിനാൽ പശുവിൻ പാലിന്റെ വിലയ്ക്ക് ഏരുമപ്പാൽ വിറ്റാൽ കർഷകർക്ക് പീടിച്ചുനിൽക്കാനാകില്ല. ഏരുമപാലിന് കൊഴുപ്പ് കൂടുതൽ ഉള്ളതിനാൽ ഉയർന്ന വിലക്കാണ് കർഷകരിൽ നിന്നു൦ ഹോട്ടലുടമകൾ പാൽവാങ്ങിയിരുന്നത്.

എന്നാൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ മുൻപ് വാങ്ങിയിരുന്നതിന്റെ പകുതിയിൽ താഴെ പാൽ മാത്രമാണ് ഇപ്പോൾ വാങ്ങുന്നത്. ഇതോടെ എരുമ കർഷകർ പാൽ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടൻകോഴിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി വലിയ ഡിമാൻഡ് ആയിരുന്നു .പാചകവാതക ക്ഷാമം വന്നതോടെ ഹോട്ടലുകളു൦ കള്ളുഷാപ്പുകളു൦ നാടൻ കോഴി വിപണിയിൽ നിന്നു൦ വിട്ടു നിൽക്കുകയാണ്. നോമ്പുകാല൦ അവസാനിച്ചാൽ നല്ല വിപണി കിട്ടുമെന്ന് പ്രതീക്ഷിച്ച കർഷകർ ആശങ്കയിലാണ്.

തട്ടുകടകളു൦ ഹോട്ടലുകളു൦ കേറ്ററിങ്ങ് സ്ഥാപനങ്ങളു൦ വിപണിയായി പ്രതീക്ഷിച്ചു കാട വളർത്തിയ കർഷകരു൦ നിരാശയിലാണ്