play-sharp-fill
എം.ബി.എ വിദ്യാഭ്യാസ യോഗ്യത, ജോലി തലച്ചുമടായി ചട്ടിക്കച്ചവടം : അറിയാം ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിട്ടും തലക്കനം ഇല്ലാതെ ജോലി ചെയ്യുന്ന യുവാവിനെ ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്

എം.ബി.എ വിദ്യാഭ്യാസ യോഗ്യത, ജോലി തലച്ചുമടായി ചട്ടിക്കച്ചവടം : അറിയാം ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിട്ടും തലക്കനം ഇല്ലാതെ ജോലി ചെയ്യുന്ന യുവാവിനെ ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഉയർന്ന ശമ്പളത്തിലോ അല്ലെങ്കിൽ സർക്കാർ ജോലിയുമൊക്കെ സ്വപ്‌നം കാണുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. എന്നാൽ ഉയർന്ന് വിദ്യാഭ്യാസം നേടിയാൽ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ ജോലികളൊക്കെ ചെയ്യാൻ മടിയുള്ളവരാണ് കൂടുതലും.

എന്നിരുന്നാൽ പോലും ജീവിക്കാനായി ഏത് ജോലിയും ചെയ്യാൻ മടിയില്ലാത്തവരും നമുക്കിടയിലുണ്ട്. ജീവിക്കാൻ മൺചട്ടിയുമായി വിൽപ്പനയ്ക്കിറങ്ങിയ ഒരു യുവാവാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. തമിഴ്‌നാട് സ്വദേശിയായ അരുൾ അനീഷ് കുമാർ, എംബിഎ ബിരുദധാരിയാണ്. ജോലി മൺ ചട്ടി വിൽപ്പനയും. പൊതുപ്രവർത്തകൻ ഹഫീസ് എച്ച് ആണ് ഫെയ്‌സ്ബുക്കിൽ അരുൾ അനീഷ് കുമാറിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹഫീസിന്റെ ഫെയ്‌സബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

‘ ഇത് അരുൾ അനീഷ് കുമാർ. കറി ചട്ടികളുടെ വിൽപ്പനക്കായി രാവിലെ വീട്ടിൽ എത്തിയതാണ്. കന്യാകുമാരി സ്വദേശി ആണ്. തോവാള സിഎസ് ഐ എൻജിനിയറിങ് കോളേജിൽ നിന്ന് എം.ബി.എ പാസായവനാണ്.

ലക്ഷ്മിപുരത്തെ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നിന്ന് ഇംഗ്‌ളീഷ് ലീക്ച്ചർച്ചറിൽ ബിരുദാനന്ത ബിരുദം നേടിയിട്ടുണ്ട്. ദുബായിയിൽ ആയിരുന്നു. അച്ഛന് ക്യാൻസർ വന്നു നാട്ടിൽ എത്തിയതാണ്. ഒരു ങആഅ ക്കാരന്റെ വഴക്കത്തോടെ തന്നെയാണ് ചട്ടി കച്ചവടം. ആവിശ്യം ഇല്ലാഞ്ഞിട്ടു പോലും 4 എണ്ണം വാങ്ങിപോയി.

വിദ്യാഭ്യാസത്തിന്റെ തലക്കനം ഇല്ല വിനയവും സൗമ്യതയും രണ്ടാണ് എന്ന് പെരുമാറ്റത്തിലൂടെ കാണിച്ചു തരുന്നു. പുകവലി ആണ് അച്ഛനെ കാൻസർ രോഗി ആകിയതെന്ന വിവേകം അല്പം അതിരു കടന്നു ആണോ ചായയും കട്ടൻചായയും പോലും കുടിക്കില്ല, രാവിലെ വീട്ടിൽ വരുന്നവനെ ആരായാലും വെറുതെ വിട്ടു ശീലമില്ല, അത് കൊണ്ട് ചൂട് വെള്ളം എങ്കിലും കുടിപ്പിക്കണം.

ഒന്നിന് പുറകെ ഒന്നായി ചൂട് വെള്ളം കുടിച്ചപ്പോൾ അറിയാതെ ചോദിച്ചു പോയി രാവിലെ എന്താണ് കഴിച്ചത് ? അപ്പം കഴിച്ചു, ഉത്തരത്തിൽ കള്ളം തോന്നിയില്ല. പക്ഷെ കണ്ണിൽ നനവ് പടരുന്നു. ഉന്നത വിദ്യാഭ്യാസവും ബിരുദാനന്തര ബിരുദങ്ങളും ഉണ്ടായിട്ടും ചട്ടികച്ചവടത്തിനു ഒരു അപകർഷതയും കണ്ടില്ല.

രോഗിയായ അച്ഛനെ ഓർത്തോ അല്ലങ്കിൽ വീട്ടിലുള്ള സഹോദരങ്ങളെ ഓർത്തോ ഒക്കെ ആയിരിക്കും. മൂന്ന് സഹോദരിമാർക്ക് മുകളിലാണ് അരുൾ അനീഷ്. കച്ചവടത്തിന് ശേഷം ആ ചുമട് തലയിൽ കൊടുത്തപ്പോഴാണ് കണ്ണ് നിറഞ്ഞതിന്റെയും തുരു തുരു വെള്ളം കുടിച്ചതിന്റെയുമൊക്കെ ആഴമറിയാൻ പറ്റിയത്.കുറഞ്ഞത് 75 കിലൊ ഭാരം വരും. അതും കൊണ്ട് കിലോമീറ്റർ നടക്കുകയാണ്.

എഫ്ബി ഉണ്ട്, പക്ഷെ നാട്ടിൽ ചെന്നിട്ടു ഓൺ ആക്കൂ. കയ്യിൽ ഫോൺ ഇല്ല. രാത്രി എടുക്കാൻ പറ്റുന്ന നമ്പർ ഉണ്ട്. 9025127318 എഫ്ബി ലിങ്ക് കമന്റു ചെയ്യുന്നു, ആരെങ്കിലും പറ്റുമെങ്കിൽ ഒരു ജോലി കൊടുക്കണം.
അപേക്ഷയാണ്’.