video
play-sharp-fill

എഐ ക്യാമറ ഇടപാട്: വിവാദം പുകയുമ്പോഴും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍; മുഖ്യമന്ത്രി മഹാമൗനം വെടിയണമെന്ന് വി ഡി സതീശന്‍

എഐ ക്യാമറ ഇടപാട്: വിവാദം പുകയുമ്പോഴും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍; മുഖ്യമന്ത്രി മഹാമൗനം വെടിയണമെന്ന് വി ഡി സതീശന്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: എഐ ക്യാമറ വിവാദത്തില്‍ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി.

ഡൽഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വി ഡി സതീശന്‍റെ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐ ക്യാമറ വിവാദത്തിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് ഉന്നയിച്ചത്. മുഖ്യമന്ത്രി മഹാമൗനം വെടിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിനാണെന്നാണ് വി ഡി സതീശന്‍ ആരോപിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന് മറുപടിയായുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി.

എഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന് ആകണമെങ്കില്‍ ഒന്നാം ലാവലിന്‍ എന്തെങ്കിലും ആകണ്ടെയെന്ന് അദ്ദേഹം ചോദിച്ചു. സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തത് എന്തെന്ന് ചോദിച്ച്‌ യുഡിഎഫിന്‍റെ ജുഡിഷ്യല്‍ അന്വേഷണ ആവശ്യത്തെ എംവി ഗോവിന്ദന്‍ പരിഹസിക്കുകയും ചെയ്തു.