
സ്വന്തം ലേഖിക
തിരുവനന്തപുരം: വിവാദമായ റോഡ് ക്യാമറാ കരാറിനെ പൂര്‍ണ്ണമായും ന്യായീകരിച്ചും കെല്‍ട്രോണിനെ വെള്ളപൂശിയും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്.
കരാറുകളെല്ലാം സുതാര്യമായിരുന്നുവെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാര്‍ നല്കാന് കെല്‍ട്രോണിന് അധികാരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. എസ്ആര്‍ഐടി ഉപകരാര്‍ നല്കിയ കമ്ബനികളെ കുറിച്ച് കെല്‍ട്രോണ്‍ അറിയേണ്ട കാര്യമില്ലെന്നാണ് വ്യവസായമന്ത്രിയുടെ വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് ക്യാമറ കരാറില്‍ ഉയര്‍ന്ന സംശയങ്ങളെയോ ആരോപണങ്ങളെയോ സ്പര്‍ശിക്കാതെയാണ് അന്വേഷണ റിപ്പോര്‍ട്ട്. കെല്‍ട്രോണും ഗതാഗത കമ്മീഷണറുമായി 2020 ഉണ്ടാക്കിയ കരാറില്‍ തന്നെ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലില്‍ മന്ത്രിസഭാ തെറ്റുകള്‍ തിരുത്തി അനുമതി നല്‍കിയിരുന്നു.
പക്ഷെ ഈ സംശയങ്ങളിലേക്കൊന്നും കടക്കാതെ കരാറിനെ പൂര്‍ണമായും വെള്ളപൂശുന്നതാണ് പ്രിന്‍സിപ്പില്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന തുകക്കുള്ള കരാര്‍ നല്കല്, ഉപകരാറിലെ സുതാര്യയില്ലായ്മ, ധനവകുപ്പിന്റെ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയായിരുന്നു ആരോപണങ്ങള്‍. പക്ഷെ എല്ലാം അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നു.



