video
play-sharp-fill

പിഴക്ക് മുന്‍പ് പരിശോധന; എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ വിദഗ്ദ്ധ സമിതി; ജൂൺ അഞ്ചിന് മുൻപ് സാങ്കേതിക വശങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം

പിഴക്ക് മുന്‍പ് പരിശോധന; എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ വിദഗ്ദ്ധ സമിതി; ജൂൺ അഞ്ചിന് മുൻപ് സാങ്കേതിക വശങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താൻ പുതിയ സമിതിയെ നിയമിച്ചു.

അഡീഷണല്‍ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത മാസം 5 ന് മുൻപ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം. ഇന്ന് ചേര്‍ന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം.

ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുൻപ് ഒരു സമിതി ക്യാമറ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ഗതാഗത പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് യോഗം ചേര്‍ന്നത്.

യോഗത്തില്‍ ഗതാഗത കമ്മീഷണ‌ര്‍, ഐടി മിഷൻ ഡയറക്ടര്‍, സാങ്കേതിക വിദഗ്‌ധരും ഉള്‍പ്പെട്ടിരുന്നു. ഗതാഗതത കമ്മീഷണറും- കെല്‍ട്രോണും തമ്മിലുള്ള ധാരണാപത്രം പ്രകാരം ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്നാണ് വ്യവസ്ഥ.