
അര്‍ത്തുങ്കല്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ തിരമാലയില്‍പ്പെട്ടു; കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖിക
ചേര്‍ത്തല: കൂട്ടുകാരോടൊപ്പം അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി.
അര്‍ത്തുങ്കല്‍ പറമ്പില്‍ ഹൗസില്‍ സഹദേവന്റെയും സുജയുടെയും മകൻ അഭിഷേകാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ത്തുങ്കല്‍ ഹാര്‍ബറിന് തെക്കുവശം, ജനക്ഷേമം ബീച്ചിനു സമീപം കടലില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു യുവാവ് തിരമാലയില്‍പ്പെട്ടത്.
അര്‍ത്തുങ്കല്‍ പൊലീസും കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Third Eye News Live
0