സന്ധിവാതരോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ

Spread the love

മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന വീക്കമാണ് സന്ധിവാതം അഥവാ ആർത്രൈറ്റിസ് എന്നു പറയുന്നത്. ഇതു മൂലം സന്ധികളിൽ വേദനയും നീരുമുണ്ടാകുകയും ഇതേ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാനാവാതെ ഉറച്ചുപോവുകയും ചെയ്യുന്നു.

ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. സ്ഥിരമായി സന്ധികളില്‍ വേദനയാണ് സന്ധിവാതത്തിന്‍റെ ഒരു സാധാരണ ലക്ഷണം. അതോടൊപ്പം, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, ഇടവിട്ട് വരുന്ന പനി, തൊലിയില്‍ പാടുകള്‍, നടുവേദന മുതലായവ ചിലപ്പോള്‍ ആർത്രൈറ്റിസിൻ്റെ ലക്ഷണങ്ങളായി കാണപ്പെടാം.

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ ഏതെല്ലാം എന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഇലക്കറികള്‍
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്

2.മഞ്ഞള്‍
ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞള്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍‌ക്ക് നല്ലതാണ്.

3. പ്രോബയോട്ടിക് ഭക്ഷണങ്ങള്‍
തൈര്, അച്ചാര്‍ പോലെയുള്ള ഉപ്പിലിട്ട ഭക്ഷണങ്ങള്‍, കഞ്ഞി, പനീര്‍ തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധിവാതമുള്ളവര്‍‌ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

4. നട്സ്
പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നിലക്കടല, ബദാം, വാള്‍നട്സ് തുടങ്ങിയ നട്സ് സന്ധിവാതമുള്ളവര്‍‌ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

5. ഓറഞ്ച്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും.

6. ബെറി പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളും സന്ധിവാതമുള്ളവര്‍ക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്താം.