പ്രതിഷേധ ബാനറിലെ ഇംഗ്ലീഷ് പ്രയോഗം വികലമാണെന്ന ആരോപണങ്ങളോട് മറുപടി; ബഷീർ വാചകമായ “ആഖ്യയും ആഖ്യാതവും” കടമെടുത്ത് ആർഷോ.

Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലീഷ് പ്രയോഗം വികലമാണെന്ന ആരോപണങ്ങളോട് ബഷീറിന്റെ വാചകത്തെ കടമെടുത്ത് ആര്‍ഷോയുടെ മറുപടി.

 

കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും’ എന്ന് ഫേസ്ബുക്ക് പോസ്റ്റുമായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ. വൈക്കം മുഹമ്മദ് ബഷീറിന്റെ വാചകങ്ങള്‍ കടമെടുത്താണ് ആര്‍ഷോയുടെ പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തൃശ്ശൂര്‍ കേരള വര്‍മ കോളേജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ ആ പരിപ്പ് ഇവിടെ വേകില്ലെന്ന് സൂചിപ്പിച്ച്‌ your dal will not cook here bloody sanghi khan എന്ന് ബാനര്‍ എഴുതി സ്ഥാപിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ അടക്കം ഈ ബാനറിലെ പ്രയോഗം വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

 

ഇതിലെ വ്യാകരണം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് – ബിജെപി അനുകൂലികള്‍ രംഗത്തെത്തിയത്. ഇതിനെതിരെയാണ് ആര്‍ഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്.