വനിതാ സുഹൃത്തുമായി പോലീസ് ക്വാര്‍ട്ടേഴ്സില്‍ എത്തി;  പോലീസുകാര്‍ തമ്മില്‍  ക്വാര്‍ട്ടേഴ്സില്‍ കിടന്ന് വാക്കേറ്റവും കയ്യാങ്കളിയും; വഴക്ക് മൂത്തതോടെ ക്വാര്‍ട്ടേഴ്സിലെ മറ്റു താമസക്കാര്‍ ഇടപെട്ടു; പ്രശ്നം രൂക്ഷമായതോടെ പന്തിയല്ലന്ന് തോന്നിയ വനിതാ സൂഹൃത്ത് സ്ഥലം വിട്ടു!!; ക്വാര്‍ട്ടേഴ്സിലെ തമ്മിലടിയില്‍ ആഭ്യന്തര അന്വേഷണം നടന്നേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.  കഴിഞ്ഞ തിരുവോണദിവസം രാവിലെയാണ് സംഭവം. പോലീസുകാരില്‍ ഒരാള്‍ വനിതാ സുഹൃത്തിനെ കൂട്ടി ക്വാര്‍ട്ടേഴ്സില്‍ എത്തിയത് തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാരൻ ചോദ്യംചെയ്യുകയായിരുന്നു.  ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി.  ക്വാര്‍ട്ടേഴ്സിലെ മറ്റു താമസക്കാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലം വിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്സില്‍ എത്തിയ പോലീസുകാരന്റെ കുടുംബം അവധിയായതിനാല്‍ ഉത്രാടദിവസം ഉച്ചയ്ക്ക് തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ തിരുവോണ ദിവസവും ഡ്യൂട്ടിയുള്ളതിനാല്‍ പോലീസുകാരൻ ക്വാര്‍ട്ടേഴ്സില്‍ തുടരുകയായിരുന്നു.

തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്. ക്വാര്‍ട്ടേഴ്സിലെ തമ്മിലടിയില്‍ ആഭ്യന്തര അന്വേഷണം നടന്നേക്കുമെന്നാണ് വിവരം.