
കോട്ടയം: വൈക്കത്ത് വില്പനയ്ക്ക് സൂക്ഷിച്ച 7.5ഗ്രാം കഞ്ചാവുമായി യുവാവ് വൈക്കം പോലീസിന്റെ പിടിയിലായി. ഉദയനാപുരം രതീഷ് എന്ന തക്കാളി രതീഷ് ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് ഉദയനാപുരം ഇരുമ്പുഴിക്കര റോഡിൽ എസ്എൻഡിപി ഭാഗത്ത് സംശയകരമായി കണ്ട പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ദേഹ പരിശോധനയിൽ ഇയാളുടെ കൈവശം പത്രക്കടലാസിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (കാപ്പാ നിയമം ) ആഴ്ചയിൽ മൂന്നുദിവസം വൈക്കം സ്റ്റേഷനിൽ എത്തി എസ്.എച്ച്.ഒ മുൻപാകെ ഒപ്പിടണമെന്ന് നിർദ്ദേശം നിലനിൽക്കയാണ് പ്രതിയെ കഞ്ചാവുമായി പിടിക്കൂടുന്നത്.