ബാറിൽ സ്പീക്കറിൽ പാട്ട് വെച്ചതിനെ തുടർന്ന് തർക്കം;യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച അഞ്ച് പേർ പാമ്പാടി പോലീസിൻ്റെ പിടിയിൽ; പിടിയിലായത് മീനടം സ്വദേശികൾ

Spread the love

പാമ്പാടി : പാമ്പാടി ബാറിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 5 പേർ പാമ്പാടി പോലീസിൻ്റെ പിടിയിൽ.മീനടം സ്വദേശികളായ സോജോമോൻ ,സബിൻ ,വിശാൽ ,ജിത്തു,പ്രായപൂർത്തിയാകാത്ത ഒരാൾ തുടങ്ങിയവരാണ് പിടിയിലായത്. ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. പാമ്പാടി സ്വദേശി നിക്സനെയാണ് അഞ്ച് പേർ ചേർന്ന് മൃഗീയമായി മർദ്ദിച്ചത്. മർദ്ദനത്തിൽ നിക്സൻ്റെ തലക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്.

video
play-sharp-fill

ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് വച്ചതാണ് പ്രകോപനത്തിന് കാരണമായത്. ബാറിൽ നിന്ന് പുറത്തിറങ്ങി നിക്സനെ പാമ്പാടി പള്ളിയുടെ കുരിശിന് സമീപത്ത് വച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പാമ്പാടി പോലീസ് മീനടത്തെ റബ്ബർ തോട്ടത്തിൽ നിന്നും ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ഇവരെ കോടതിയിൽ ഹാജരാക്കും .പാമ്പാടി എസ്.എച്ഒ റിച്ചാർഡ് വർഗീസിൻ്റെ നിർദ്ദേശത്തെ തുടർന്ന് പാമ്പാടി സ്ക്വാഡിൻ്റെ നേതൃത്തിലാണ് പ്രതികളെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്‌.ഐ ഉദയകുമാർ , എസ്‌.സി.പി സുമിഷ് മാക്മില്ലൻ,സി.പി.ഒ മാരായ ശ്രീജിത്ത്‌ രാജ് ,ശ്രീകാന്ത്, അരുൺകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.