
മലപ്പുറം : അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷടിച്ചയാൾ പിടിയിൽ. പള്ളിക്ക ബസാര്‍ സ്വദേശി പ്രണവിനെ ഒളിയിടത്തിൽ നിന്നാണ് വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം എളമരത്ത് ആണ് സംഭവം .ജൂലൈ 5ന് രാത്രിയായിരുന്നു മോഷണം.15 പവൻ സ്വര്‍ണവും പതിനായിരം രൂപയുമാണ് യുവാവ് കവര്‍ന്നത്.
അന്നേ ദിവസം പ്രണവിന്റെ അയൽവാസിയായ പാലക്കുഴി സലാമിൻ്റെ വീട്ടിൽ ആരുമില്ലായിരുന്നു. എല്ലാവരും ബന്ധുവീട്ടിൽ പോയ തക്കം നോക്കിയായിരുന്നു പ്രണവിൻ്റെ കവര്‍ച്ച. വാതിൽ കുത്തിത്തുറന്ന് അത്തു കയറി. മോഷ്ടിച്ചത് 15 പവൻ സ്വര്‍ണവും പതിനായിരം രൂപയും. അലമാര കുത്തിത്തുറന്നാണ് ഇതെല്ലാമെടുത്തത്.
അടുത്ത ദിവസം വീട്ടുകാരെത്തിയപ്പോഴാണ് മോഷണക്കാര്യം തിരിച്ചറിഞ്ഞത്. മോഷണം നടന്ന വീടിനടുത്തൊരു ക്വാര്‍ട്ടേഴ്സിലാണ് പ്രതി പ്രണവ് താമസിക്കുന്നത്. കവര്‍ച്ചക്ക് പിന്നാലെ പ്രതി സ്ഥലം വിട്ടു. അയൽക്കാരെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പൊലീസിന് ഇക്കാര്യം മനസ്സിലായത്. പിന്നാലെ പ്രണവിൻറെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടിയപ്പോൾ രാമനാട്ടുകരയിലെ ഒരു അക്കൗണ്ടിൽ രണ്ടുലക്ഷം രൂപ മോഷണ ദിനത്തിന് പിന്നാലെ നിക്ഷേപിച്ചതായി കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group