
കോട്ടയം: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ. പിറവം സ്വദേശി ശരത്ത് ശശി(30) ആണ് പിടിയിലായത്. പട്ടിത്താനം ഭാഗത്ത് താമസിക്കുന്ന പരാതിക്കാരന്റെയും പിതാവിന്റെയും കൈയിൽ നിന്ന് 372000/- (മൂന്ന് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി എഴുപത് രൂപ) തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.
2024 ജനുവരി മുതൽ ഒക്ടോബർ വരെ പലപ്പോഴായി പ്രതി ശരത് ശശിയുടെയും, പ്രതിയുടെ സുഹൃത്ത്ന്റെയും അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും അക്കൗണ്ട് മുഖാന്തരവും പണം അയച്ചുകൊടുക്കുകയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൻസൽ എ.എസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അഖിൽദേവ് എ.എസ്, ആഷ്ലി രവി, റെജിമോൻ സി.ടി, എസ്.സി.പി.ഒ സുനിൽ കുര്യൻ, സി.പി.ഒ മാരായ അനീഷ് വി.കെ, അജിത്ത് എം. വിജയൻ എന്നിവർ ചേർന്ന് എറണാകുളം മലയാറ്റൂർ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group