
കോട്ടയം:വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിലാപ്പള്ളി നിഖിൽ കെ. ജി (33) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 24ന് ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ കോളനി ഭാഗത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടു പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരവേ പ്രതിയെ കാണ്മാനില്ല എന്ന ഭാര്യയുടെ പരാതിയിലും ഏറ്റുമാനൂർ പോലീസ് കേസെടുത്തു. എറണാകുളം ജില്ലയിൽ പള്ളിമുക്ക് എന്ന സ്ഥലത്ത് വെച്ച് നിഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ എട്ടു മാസക്കാലമായി പ്രതി സംഭവസ്ഥലത്തിനടുത്ത് തന്നെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.