ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ചിങ്ങവനം സ്വദേശിയിൽ നിന്നും പണം തട്ടിയ കേസ്;ഒരാൾ കൂടി ചിങ്ങവനം പോലീസിന്റെ പിടിയിൽ

Spread the love

 

 

കോട്ടയം: ക്രിപ്റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണംതട്ടിയ കേസിൽ ഒരാൾ കൂടി ചിങ്ങവനം പോലീസിന്റെ പിടിയിൽ.മല്ലപ്പള്ളി എബ്രഹാം വർഗീസ്(65 )പിടിയിലായത്.
ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം തരാമെന്ന് വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

video
play-sharp-fill

കേസിൽ ഒന്നാംപ്രതി തൃശ്ശൂർ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ടി.ജെ. ജോയ് (50) നേരെത്തെ പിടിയിലായിരുന്നു.

ചിങ്ങവനം എസ്എച്ച് ഓ വി.എസ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിഷ്ണു, സജി എം പി സിപിഒ മാരായ സിറാജുദ്ദീൻ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group