വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് ചങ്ങനാശേരി പോലീസ്

Spread the love

കോട്ടയം: ചെത്തിപ്പുഴ ഇൻഡസ്ട്രിയൽ നഗറിൽ അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവറന്ന് കടന്നു കളഞ്ഞ പ്രതി പിടിയിൽ. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ഷിബു (51) സാമുവൽ @ കൊച്ചു ഷിബു ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ  മെയ് 11 ന് രാത്രിയിലാണ് ചെത്തിപ്പുഴ ഇൻഡസ്ട്രിയൽ നഗർ ഭാഗത്തുളള അടച്ചിട്ട വീട്ടിൽ നിന്നും 6 പവൻ സ്വർണാഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്കും കവർച്ച നടത്തിയത്.

മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കുവേണ്ടി ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സന്ദീപ്, സീനിയർ സിപിഒ തോമസ് സ്റ്റാൻലി, ടോമി സേവ്യർ, സി.പി.ഒ നിയാസ്, വിഷ്ണുരാജ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് തമിഴ്നാട് ഏർവാടിയിൽ നിന്നും പ്രതി പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിക്ക് വെഞ്ഞാറമ്മൂട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവല്ലം, കിളിമാനൂർ, കുമളി, പെരുവന്താനം, ചടയമംഗലം, എന്നീ പോലീസ് സ്റ്റേഷനുകളിലായി 35 ഓളം കേസുകളുണ്ട്.

പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് അടഞ്ഞു കിടക്കുന്ന വീടുകൾ നോക്കി വയ്ക്കുകയും രാത്രിയിലെത്തി വീട് കുത്തിത്തുറന്ന് മോഷണം നടത്തി തമിഴ് നാട്ടിലേക്ക് കടക്കുകയുമാണ് പതിവ്.