വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പിന്നാലെ അറസ്റ്റ്; തീവ്രവാദ ബന്ധം; മൂവാറ്റുപുഴ സ്വദേശിയെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു

Spread the love

മൂ വാറ്റുപുഴ: തീവ്രവാദ സംഘടനയുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധം പുലര്ത്തിയെന്നു കണ്ടെത്തിയതിനെത്തുടര്ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മൂവാറ്റുപുഴ മുളവൂര് സ്വദേശിയെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

വര്ഷങ്ങളായി ഗള്ഫ് രാജ്യങ്ങളില് ജോലി ചെയ്യുകയായിരുന്ന മുളവൂര് തെക്കേവീട്ടിൽ ആദില് (29) ആണ് അറസ്റ്റിലായത്.

വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തില് എത്തിയപ്പോഴാണ് എടിഎസ് ആദിലിനെ അറസ്റ്റ് ചെയ്തത്. പിന്നീട് നെടുമ്ബാശേരിയില് എടിഎസ് ഓഫീസില് എത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള് മൂവാറ്റുപുഴയില്നിന്നുള്ള പോലീസ് സംഘവും അന്വേഷിക്കുന്നുണ്ട്.