play-sharp-fill
ബാംഗ്ലൂരില്‍ നിന്ന് വില്‍പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ.യുമായി പ്രവാസി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; പ്രതികൾ സഞ്ചരിച്ച് കാറിൽ  നിന്ന് 3.8 ​ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു

ബാംഗ്ലൂരില്‍ നിന്ന് വില്‍പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ.യുമായി പ്രവാസി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; പ്രതികൾ സഞ്ചരിച്ച് കാറിൽ നിന്ന് 3.8 ​ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു

സ്വന്തം ലേഖകൻ

മലപ്പുറം: വില്‍പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ.യുമായി പ്രവാസി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പൊന്നാനി നൈതല്ലൂര്‍ സ്വദേശി പള്ളി വളപ്പില്‍ ഹൗസില്‍ ജംഷീദ് (28), പൊന്നാനി ജിം റോഡ് സ്വദേശി ഉണ്ണിരായിന്‍ കുട്ടിക്കാനകത്ത് ഷാജുദ്ദീന്‍ (41) എന്നിവരാണ് അറസ്റ്റിലായത്.

ബാംഗ്ലൂരില്‍ നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും നല്ല വിലകൂട്ടി വില്‍പ്പന നടത്തുന്നവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ആഴ്ചകള്‍ക്ക് മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവ് ഉള്‍പെടെയാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും എം.ഡി.എം.എ. വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പുതുപൊന്നാനിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പരിശോധന നടത്തിയപ്പോഴാണ് 3.8 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും ഇവര്‍ എം.ഡി.എം.എ. വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

പൊന്നാനി എസ്.ഐ. നവീന്‍ ഷാജി, സി.പി.ഒമാരായ സനീഷ്, അശ്‌റഫ്, സുധീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.