play-sharp-fill
ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആറുവയസുകാരിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു; വളപ്പട്ടണത്ത് ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റിൽ

ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആറുവയസുകാരിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു; വളപ്പട്ടണത്ത് ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

വളപട്ടണം: ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്.


പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി താത്തയ്യയെ (37) ആണ് വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

കുട്ടി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.