അമ്മാവനോടുള്ള വൈരാഗ്യം; ഉത്സവം കാണാൻ പോയ 21കാരിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറിയ കേസിൽ 56കാരൻ പിടിയില്‍

Spread the love

കായംകുളം: ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറിയ കേസിലെ പ്രതി പിടിയില്‍.

video
play-sharp-fill

കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആൾക്കാർ കണ്ടു നിൽക്കേ വലിച്ചു കീറിയ കേസിലാണ് കായംകുളം പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഷാജി ഭവനത്തിൽ ഷാജി (56) അറസ്റ്റിലായത്.

യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഉത്സവം കാണാൻ പോയ ഇവരെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാർ ടോപ്പ് നിശേഷം വലിച്ചു കീറുകയുമായിരുന്നു. അവിടെ കൂടിയ ആളുകളാണ് പ്രതിയെ പിടിച്ചു മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ആനന്ദ്, ദിലീപ്, എഎസ്ഐ ഹരി, പോലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.