
മലപ്പുറം : വിദേശത്ത് പരിചയപ്പെട്ട യുവതിയെ നാട്ടിൽ വച്ചും പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.മാറഞ്ചേരി സ്വദേശിയായ മലയം കുളത്തിൽ റിയാസിനെ ( 42 )ആണ് കൊണ്ടോട്ടി എസ്ഐ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വിദേശത്ത് കുടുംബത്തിനൊപ്പം താമസിക്കുന്ന സമയത്ത് പരാതിക്കാരിയുമായി അടുപ്പം സ്ഥാപിച്ച പ്രതി 2008 മുതൽ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ആരോപണം.
2019 ൽ യുവതി നാട്ടിൽ തിരിച്ചെത്തിയ ശേഷം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു. ദൃശ്യങ്ങൾ ഫോണിൽ പകർത്തി പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങി. ഇതോടെ യുവതിയും റിയാസും ആയി അകന്നു എന്നാൽ അകലാൻ ശ്രമിച്ച യുവതിയെ നേരത്തെ പകർത്തിയ ദൃശ്യങ്ങൾ കാണിച്ച പ്രതി വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടിൽ വെച്ചും കോഴിക്കോട് ഫ്ളാറ്റിൽ വച്ച് പലതവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും