play-sharp-fill
ഗാന്ധിജിയുടെ സമാധിദിനത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തി: കോട്ടയം സ്വദേശി അറസ്റ്റിൽ

ഗാന്ധിജിയുടെ സമാധിദിനത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തി: കോട്ടയം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: മഹാത്മാ ഗാന്ധിജിയുടെ സമാധിദിനത്തോടനുബന്ധിച്ചുള്ള മദ്യ വില്പന നിരോധന ദിനത്തില്‍ ബൈക്കില്‍ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു. പാമ്പാടിഎക്സൈസ് റേഞ്ച് പാര്‍ട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജന്‍സും ചേർന്നാണ്ടി പ്രതിയെ പിടികൂടിയത്.

അകലക്കുന്നം വില്ലേജില്‍ മറ്റക്കര കരയില്‍ എം എം ജോസഫ് എന്നയാളെ 30 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും, മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ബൈക്കും സഹിതം പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള ടീമാണ് അറസ്റ്റ് ചെയ്തത്. കോട്ടയം എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്താനായത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

110 കുപ്പി വിദേശ മദ്യം പിടികൂടിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഇതേ ഓഫീസില്‍ മറ്റൊരു കേസും നിലവിലുണ്ട്

IB പ്രിവന്റീവ് ഓഫീസര്‍ ബിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷെഫീഖ്, അഖില്‍ എസ് ശേഖര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സിനി ജോണ്‍, എക്സൈസ് ഡ്രൈവര്‍ സോജി തുടങ്ങിയവര്‍ പങ്കെടുത്തു.