video
play-sharp-fill

കോട്ടയം മെഡിക്കല്‍ കോളജിലെ സ്ത്രീകളടക്കമുള്ള സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസ് : യുവാവ് പിടിയിൽ; ജീവനക്കാരിയെ അസഭ്യംപറഞ്ഞ് കഴുത്തിനുപിടിച്ച്‌ തള്ളി.

കോട്ടയം മെഡിക്കല്‍ കോളജിലെ സ്ത്രീകളടക്കമുള്ള സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസ് : യുവാവ് പിടിയിൽ; ജീവനക്കാരിയെ അസഭ്യംപറഞ്ഞ് കഴുത്തിനുപിടിച്ച്‌ തള്ളി.

Spread the love

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരെ മര്‍ദിച്ച യുവാവ് പൊലിസ് പിടിയിൽ. ഗാന്ധിനഗര്‍ പൊലീസ് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

കൊല്ലം കിഴക്കേ കല്ലട ഓണാമ്പലം ചെരിയന്‍ പുറത്ത് രാജേഷിനെയാണ് മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗര്‍ പൊലീസിനു കൈമാറിയത്.

സുരക്ഷ വിഭാഗം മേധാവി കടുത്തുരുത്തി സ്വദേശിയായ ജോയ്സ്, സുരക്ഷ ഉദ്യോഗസ്ഥരായ ബിജു തോമസ് പനയ്ക്കപ്പാലം, മലപ്പുറം സ്വദേശി സൗദാമിനി, കുടുംബശ്രീ ജീവനക്കാരന്‍ എന്നിവരെയാണ് മര്‍ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ ഒമ്ബതിന് നാലാം വാര്‍ഡിന് സമീപത്തെ പ്രവേശന കവാടത്തിലാണ് സംഭവം. രാജേഷും മറ്റൊരാളും മൂന്നാം വാര്‍ഡില്‍ പ്രവേശിക്കാന്‍ എത്തി. ഈ സമയം ഡോക്ടര്‍മാര്‍ രോഗികളെ സന്ദര്‍ശിക്കുന്ന സമയമായതിനാല്‍ ഒരാള്‍ മാത്രം പോകാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൗദാമിനി നിര്‍ദേശിച്ചു. ഇതേച്ചൊല്ലി തര്‍ക്കിച്ച രാജേഷ് ജീവനക്കാരിയെ അസഭ്യംപറഞ്ഞ് കഴുത്തിനുപിടിച്ച്‌ തള്ളിയ ശേഷം വാര്‍ഡിലേക്ക് കയറിപ്പോയി.

വിവരം അറിഞ്ഞ് സുരക്ഷ മേധാവിയും സുരക്ഷ ജീവനക്കാരനും വാര്‍ഡിലെത്തി. ചോദ്യം ചെയ്യുന്നതിനിടെ രാജേഷ് ഇവരെയും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Tags :