അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ചു; തമിഴ്‌നാട്ടിലെ നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

Spread the love

അന്താരാഷ്ട്ര സമുദ്ര അതിർത്തി ലംഘിച്ചുവെന്നാരോപിച്ച്‌ തമിഴ്‌നാട് രാമേശ്വരത്ത് നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു.കൂടാതെ ഇവരുടെ ബോട്ട് നാവികസേനാ പിടിച്ചെടുത്തു. രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് 88 ബോട്ടുകളിലായി 400 ഓളം മത്സ്യത്തൊഴിലാളികള്‍ രാവിലെ കടലില്‍ പോയിരുന്നു.

തലൈമന്നാറിനും ധനുഷ്കോടിക്കും ഇടയിലുള്ള സ്ഥലത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ, ശ്രീലങ്കൻ നാവികസേനയുടെ ഒരു പട്രോളിംഗ് കപ്പല്‍ അവരെ തടയുകയും മുനിയസാമി എന്ന മത്സ്യത്തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ നാല് പേരെ അറസ്റ്റും ചെയ്തു.

പ്രാഥമിക അന്വേഷണത്തിന് ശേഷം, അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തുടർ നടപടികള്‍ക്കായി മാന്നാർ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group