
കണ്ണൂർ: കണ്ണൂർ കുറുമാത്തൂരിലെ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ കുറുമാത്തൂർ സ്വദേശികളായ ജാബിർ – മുബഷിറ ദമ്ബതികളുടെ മകന് അലൻ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചത്. കുളിപ്പിക്കാൻ പോകുന്നതിനിടെ കുഞ്ഞ് കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണുവെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. അമ്മയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ അസ്വഭാവികത തോന്നിയ പൊലീസ് അമ്മയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


