വാഹന പരിശോധനയ്ക്കിടെ 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Spread the love

തൃശ്ശൂർ: ഗുരുവായൂരിൽ വാഹന പരിശോധനയ്ക്കിടെ 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി ചൊവ്വല്ലൂർ സ്വദേശി കറുപ്പം വീട്ടിൽ അൻസാറിനെയാണ് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തൈക്കാട് പള്ളി റോഡിൽ വാഹന പരിശോധനയ്ക്കിടെയാണ് അൻസാർ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റിൽ പ്രത്യേകം പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ നിന്ന് രണ്ട് ഡബ്ബകളിലായി സൂക്ഷിച്ചിരുന്ന കൂടുതൽ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ചെറിയ ഡബ്ബകളിൽ ഒരു ഗ്രാം ഹാഷിഷ് ഓയിൽ നിറച്ച് 1500 രൂപയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു ഇയാളുടെ പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനാവശ്യമായ അറുപതോളം ഒഴിഞ്ഞ ഡബ്ബകളും സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു. ഇയാളുടെ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group