പാറ്റയെ ഓടിക്കാൻ കെട്ടിടത്തിന് തീയിട്ടു; അഗ്നിബാധയില്‍ 30കാരി മരിച്ചു: 20കാരിക്കെതിരെ അറസ്റ്റ് വാറന്റ്

Spread the love

സിയോള്‍: പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് തീയിട്ട യുവതിക്ക് അറസ്റ്റ് വാറന്റ്. പാറ്റയെ കൊല്ലാനായി യുവതി ഫ്ലെയിം ത്രോവർ ഉപയോഗിച്ചതിന് പിന്നാലെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീ പിടിച്ചിരുന്നു.

video
play-sharp-fill

തീ പടർന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അയല്‍വാസി മരണപ്പെട്ടതിന് പിന്നാലെയാണ് 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്.

ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ഉപയോഗിച്ചാണ് 20 കാരി പാറ്റയെ കത്തിക്കാൻ നോക്കിയത്. എന്നാല്‍ സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ദക്ഷിണ കൊറിയയിലെ വടക്കൻ നഗരമാ ഒസാനിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group