എഎ റഹീമിനെതിരെ അറസ്റ്റ് വാറണ്ട്; എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടപടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എ.എ റഹീമിനെതിരെ അറസ്റ്റ് വാറണ്ട്. എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടപടി.
കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ ഹർജിയിലാണ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരിട്ട് ഹാജരാകണമെന്ന നിർദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റഹിമുൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ. നേരത്തെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി വിജയലക്ഷ്മിയുടെ എതിർപ്പിനെതുടർന്ന് കോടതി തള്ളിയിരുന്നു.
കോടതിയിൽ ഹാജരാകാമെന്ന ഉറപ്പിൻമേൽ സ്റ്റേഷനിൽ നിന്നു ജാമ്യമനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറണ്ട്.
Third Eye News Live
0