video
play-sharp-fill

മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം ; മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം ; മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുൻ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് രഹസ്യ ഭാഗത്ത് ഗുരുതര പരുക്കുകളോടെ യുവാവിനെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുമൂലപുരം ചന്തപ്പറമ്പിൽ വീട്ടിൽ സി.സി സാബു (55) വിനെയാണ് അറസ്റ്റ് ചെയ്തത്.സാബുവിന്റെ അയൽവാസിയായ ഇരുപത്തിയഞ്ചുകാരനായ യുവാവാണ് പീഡനത്തിന് ഇരയായത്. തിരുമൂലപുരം സെന്റ് തോമസ് സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തിൽ വെച്ച് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് യുവാവിനെ പീഡിപ്പിച്ചത്.

തുടർന്ന് രഹസ്യഭാഗത്തെ കടുത്ത വേദന മൂലം അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ ബന്ധുക്കൾ ചേർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവ് പീഡന വിവരം ഡോക്ടറോട് തുറന്നു പറയുകയായിരുന്നു. പീഡനത്തെ തുടർന്ന് മുറിവേറ്റ ഭാഗത്ത് ആറ് തുന്നലുകളും ഇട്ടിട്ടുണ്ട്.ഇതോടെ ബന്ധുക്കൾ സാബുവിനെതിരെ പോലീസിൽ പരാതി നൽകി.സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു വർഷം മുമ്പ് സാബുവിനെതിരെ തിരുവല്ല പോലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എകെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയ തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സാബു പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവാവ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ സാബുവിനെ പോലീസ് വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ രക്ഷപെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ യുവാവിന്റെ കുടുംബം ഒത്തുതീർപ്പുകൾക്കും തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്തൽ, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എന്നാൽ, ഇരുപത് വർഷം മുൻപ്  ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നതായി സി.പി.എമ്മിനോടടുത്ത വൃത്തങ്ങൾ പറയുന്നു. പിന്നീട് പല തെരഞ്ഞെടുപ്പുകളിലും ഇയാൾ സി.പി.എമ്മിനെതിരെ പ്രവർത്തിച്ചിരുന്നതായും സി.പി.എം. നേതാക്കൾ അറിയിച്ചു